ലോകപ്രശസ്ത മാധ്യമപ്രവർത്തകൻ ലാരി കിംഗ് അന്തരിച്ചു
വാഷിംഗ്ടൺ: ലോകപ്രശസ്ത മാധ്യമപ്രവർത്തകൻ ലാരി കിംഗ് (87) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. സിഎൻഎന്നിലെ ലാരി കിംഗ് ലൈവ് പരിപാടിയിലൂടെയാണ് പ്രശസ്തനായത്.
സിഎൻഎന്നിൽ അദ്ദേഹം 25 വർഷത്തോളം പ്രവർത്തിച്ചു. 63 വർഷത്തോളം റേഡിയോ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആയിരക്കണക്കിന് അഭിമുഖങ്ങളാണ് ഇക്കാലയളവിൽ ലാരി നടത്തിയത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടി എത്തി.
ലോസ് ആഞ്ചലസിലെ സെഗാർസ് സിനായി മെഡിക്കൽ സെന്ററിൽ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ജനുവരി ആദ്യമാണ് അദ്ദേഹത്തെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ അസുഖങ്ങളും അലട്ടിയിരുന്നു.
നേരത്തെ ഹൃദയാഘാതം സംഭവിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ശസ്ത്രക്രിയക്കു വിധേയനായി. 2017 ൽ ശ്വാസകോശ അർബുദവും പിടിപെട്ടു. ഇതിന്റെ ചികിത്സയിലായിരുന്നു.
Comments (0)